ashish-banerjee

Image Credi: Asish Banerjee/ FB Account

പശ്ചിമ ബംഗാൾ നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കറും മമത ബാനർജിയുടെ അടുത്ത അനുയായിയുമായിരുന്ന ആശിഷ് ബാനർജിയെ തൃണമൂൽ കോൺഗ്രസ് ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിർഭും ജില്ലയിലെ രാംപുർഹട്ട് നഗരത്തിൽ അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്തുള്ള പാർട്ടി ഓഫിസിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതൽ പരിശോധനകൾക്കായി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. രാംപുർഹട്ട് മണ്ഡലത്തിൽ നിന്നും അഞ്ചുതവണ എംഎൽഎ ആയിരുന്ന ആശിഷ് ബാനർജി, മമത ബാനർജി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. 

ബംഗാൾ സർക്കാരിൽ വിദ്യാഭ്യാസ, കൃഷി മന്ത്രി സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്ന ബി.ജെ.പി സ്ഥാനാർത്ഥിയായ ധ്രുവ സാഹയോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു.

ENGLISH SUMMARY:

Ashish Banerjee, a former Deputy Speaker of the West Bengal Assembly and close aide of Mamata Banerjee, was found dead at a Trinamool Congress office. Police have registered a case of unnatural death and sent the body for postmortem after a suicide note was recovered from the scene.