ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി മേഥാ പൃഥ്വിരാജ് (30) ആണ് മരിച്ചത്. രാവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം ബൈക്കിൽ നിന്ന് വീഴുകയായിരുന്നു.
റിട്ട. അധ്യാപകനും ബാലുശേരിയിലെ സാംസ്‌കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിൻ്റെ മകളാണ്. സംസ്‌കാരം നാളെ രാവിലെ പത്തിന് ബാലുശേരിയിലെ വീട്ടുവളപ്പിൽ നടക്കും.
ENGLISH SUMMARY:
A Malayali woman tragically died in a road accident in Bengaluru. Metha Prithviraj, aged 30 and from Balussery, Kozhikode, succumbed to injuries after falling from a motorcycle near Electronic City.