കർണാടകയിലെ താമസസ്ഥലത്ത് മലയാളി ബാങ്ക് ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൂച്ചക്കാട് കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി. അനുശ്രീയാണ് (24) മരിച്ചത്.
കർണാടകയിലെ എസ്‌ബിഐയുടെ ഇൻസൂർ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു. ഈ വരുന്ന ഡിസംബർ 26ന് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യം.
വിവരമറിഞ്ഞ് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. യുവതി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.