File photo
ജന്തര്‍ മന്തറില്‍ സീസണ്‍ 2 വരുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അഭിജീത് ദീപ്കെ. വളരെ വേഗത്തിൽ തന്നെ അതുണ്ടാകുമെന്നു ഡൽഹിയിലെത്തിയ അഭിജിത്ത് ദീപ്കെ പറഞ്ഞു. വിവിധ വിഷയങ്ങള്‍ ഏറ്റെടുത്ത് പ്രതിഷേധിക്കണമെന്ന ആവശ്യം പല കോണുകളില്‍നിന്ന് ഉയരുന്നുണ്ടെന്നും അഭിജീത് പറഞ്ഞു. അതേസമയം, ഡല്‍ഹിയില്‍ ഇന്ന് വൊളന്‍റിയര്‍മാരുടെ യോഗം നടത്താന്‍ വേദി ലഭിച്ചില്ലെന്ന് സിജെപി ആരോപിച്ചു. മുകളില്‍നിന്ന് സമ്മര്‍ദമുണ്ടെന്ന് പലും പറഞ്ഞെന്നും അഭിജീത് ദീപ്കെ ആരോപിച്ചു
രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന സമ്മർദ ശക്തിയായി നിലകൊള്ളുമെന്ന് അഭിജീത് ദിപ്കെ നേരത്തെ പറഞ്ഞിരുന്നു. ഡൽഹിയിലെ സമരവിജയത്തോടെ തന്റെ ഉത്തരവാദിത്തം കൂടി. സിജെപി വിപുലീകരിക്കും. ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ വിദ്യാർഥി പ്രക്ഷോഭവുമായി ഇന്ത്യയിലെ നീറ്റ് സമരത്തെ താരതമ്യം ചെയ്ത എഴുത്തുകാരി തസ്‌ലീമ നസ്രീന്റെ ട്വീറ്റിനെ ദീപ്കെ ശക്തമായി തള്ളിപ്പറഞ്ഞു. തങ്ങളുടേത് വ്യത്യസ്തമായ മുന്നേറ്റമാണെന്നും വ്യക്തമാക്കി