സുപ്രീം കോടതിയുടെ അതീവ സുരക്ഷാ മേഖലയിൽ ചിട്ടി തട്ടിപ്പിന് ഇരയായവരുടെ അസാധാരണ പ്രതിഷേധം. സുപ്രീം കോടതിയുടെ പുൽത്തകിടിയിലെത്തിയ പ്രതിഷേധക്കാരിൽ ഒരാൾ മരത്തിന് മുകളിലേക്ക് കയറിനിന്നാണ് പ്രതിഷേധിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരും ഡൽഹി പൊലീസും ചേർന്ന് ഇയാളെ താഴെയിറക്കുകയും മറ്റ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.

 

‘ഞങ്ങൾക്ക് നീതി വേണം’ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ഛത്തീസ്ഗഢിൽ നിന്നുള്ള ആളുകളാണ് പ്രതിഷേധിച്ചതെന്നാണ് പ്രാഥമിക വിവരം. സുപ്രീം കോടതി പരിസരത്ത് അതീവ സുരക്ഷയാണ് ഉള്ളത്. 

ENGLISH SUMMARY:

Supreme Court protest by chit fund scam victims saw an extraordinary demonstration near the highly secure court premises. Individuals who had been cheated in chit funds resorted to unusual methods, including climbing a tree, to voice their demand for justice.