തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടു. നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ ഫുക്കറ്റില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍ പെട്ടത്.
യാത്രക്കാരില്‍ പലരും ഉറങ്ങുകയായിരുന്നു. തലയിടിച്ചാണ് ആളുകള്‍ക്ക് പരുക്കേറ്റത്. വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
അതേസമയം ആകാശച്ചുഴിയെ കുറിച്ച് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും എയര്‍ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യാത്രക്കാരില്‍ ചിലര്‍ പ്രതികരിച്ചു.
ENGLISH SUMMARY:
Air India turbulence caused injuries to passengers and crew on a flight from Phuket to Delhi. The incident occurred unexpectedly, leading to passengers being hit while sleeping, and those injured were hospitalized upon landing in Delhi.