Untitled design - 1

കോയമ്പത്തൂർ ജില്ലയിലെ നല്ലാംപള്ളിക്ക് സമീപം പൊള്ളാച്ചി–ഉടുമലൈ ദേശീയപാതയിൽ അമിതവേഗത്തിൽ എത്തിയ കാർ ലോറിയുടെ പിറകിൽ ഇടിച്ച് ഒരു കുടുംബത്തിലെ 4 പേരടക്കം 5 മരണം. റോഡരികിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനായി ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി . ഉടുമലയിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന കാർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകരും പൊലീസും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ENGLISH SUMMARY:

Pollachi accident involving a car and a lorry resulted in the deaths of five people, including a family of four. The collision occurred on the Pollachi-Udumalpet National Highway after the car crashed into the rear of the stationary lorry.