swapneswar-misra

TOPICS COVERED

കുഴഞ്ഞുവീണ യുവാവ് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. ഒഡീഷയിലെ ബൊലന്‍ഗീര്‍ സ്വദേശിയായ സ്വപ്നേശ്വര്‍ മിശ്രയാണ് മരിച്ചത്. വഴക്കിനിടെ ഫോണ്‍ കൊണ്ട് അടിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സ്വപ്നേശ്വറിന്‍റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

പരിശോധനയ്​ക്ക് ശേഷം നില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍ പറയുകയും ഡിസ്ചാര്‍ജാവുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയശേഷം നില വീണ്ടും വഷളാവുകയും വീണ്ടും ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ പരമാവധി പരിശ്രമിച്ചെങ്കിലും അധികം വൈകാതെ യുവാവ് മരണപ്പെടുകയായിരുന്നു. 

സംഭവത്തില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കഥ മാറി. പോസ്റ്റ്​മോര്‍ട്ടത്തില്‍ യുവാവിന് പുറമേ പരുക്കൊന്നുമില്ലെന്ന് തെളിഞ്ഞു. അമിതമായ മദ്യപാനം മൂലം കരളിനുണ്ടായ തകരാറാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞുതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. 

ENGLISH SUMMARY:

Odissa man death: A young man from Odissa tragically passed away after collapsing and being taken to the hospital. While initial reports suggested an assault, a postmortem revealed that excessive alcohol consumption leading to liver failure was the actual cause of death.