TAGS

ബാങ്ക് അക്കൗണ്ടിൽ ബാലൻസ് തുക 7,59,69,51,951 രൂപ !!! ഇത് കാണുന്ന ആരും ഒരുനിമിഷം നിശ്ചലമാകും. ബിഹാറിലെ ഒരു വയോധികനാണ് ഈ അനുഭവം. ബിഹാറിലെ മുസഫർപൂരിൽ 82 വയസ്സുകാരനായ കവിയും പെൻഷൻകാരനുമായ കാമേശ്വർ മിശ്ര പെൻഷൻ തുക എടുത്ത ശേഷം തൻ്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ലഭിച്ചത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ അത്ഭുതമായിരുന്നു. അക്കൗണ്ടിൽ സാധാരണ ലഭിക്കുന്ന പെൻഷൻ തുകയ്ക്ക് പകരം കണ്ടത് 759 കോടിയിലധികം രൂപ (7,59,69,51,951 രൂപ)!

സംഭവിച്ചത് ഇങ്ങനെ:

വാർദ്ധക്യകാല പെൻഷൻ വാങ്ങുന്നതിനായി ഭിന്നശേഷിക്കാരനായ മകനോടൊപ്പം പൊതുസേവന കേന്ദ്രത്തിൽ (CSC) എത്തിയതായിരുന്നു കാമേശ്വർ മിശ്ര. പെൻഷൻ തുക പിൻവലിച്ച ശേഷം അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് സ്‌ക്രീനിൽ ഈ ഭീമമായ തുക തെളിഞ്ഞത്. മകന്റെ അക്കൗണ്ടിലും സമാനമായ ഭീമമായ തുക കാണിച്ചു. രണ്ടുപേരുടെയും അക്കൗണ്ടുകളിലുമായി ആകെ 1,500 കോടിയിലധികം രൂപയാണ് രേഖപ്പെടുത്തിയിരുന്നത്.

മിനിറ്റുകൾക്കകം അപ്രത്യക്ഷമായി

ഏതാനും മിനിറ്റുകൾ മാത്രമാണ് ഈ ഭീമമായ തുക അക്കൗണ്ടിൽ കാണപ്പെട്ടത്. ബാങ്ക് അധികൃതരെ വിവരമറിയിച്ചതിന് പിന്നാലെ തുക അക്കൗണ്ടിൽ നിന്ന് മാഞ്ഞുപോവുകയും ചെയ്തു

ബാങ്കിന്റെ വിശദീകരണം:

ബാങ്കിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. അക്കൗണ്ടുകളിലേക്ക് യഥാർത്ഥത്തിൽ പണം ക്രെഡിറ്റ് ആയിട്ടില്ലെന്നും തകരാർ ഉടൻ തന്നെ പരിഹരിച്ചതായും അധികൃതർ അറിയിച്ചു. ബിഹാറിലെ വൈശാലി, സമസ്തീപൂർ, നവാഡ തുടങ്ങിയ ജില്ലകളിലും പെൻഷൻകാരുടെ അക്കൗണ്ടുകളിൽ 740 കോടിയിലധികം രൂപ കാണിച്ച സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

An elderly man in Bihar was astonished to find over 759 crore rupees in his bank account, a sum that quickly vanished due to a banking technical glitch. This incident mirrors similar reports in other districts of Bihar where pensioners experienced massive, albeit temporary, credits in their accounts.