Image: X, @DrNimoyadav

TAGS

 യാത്രക്കാരുടെ പരാതികളില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ‘പണി’ വാങ്ങുന്നത് പുതുമയല്ല. എന്നാല്‍ യാത്രക്കാര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ റെയില്‍വേ ജീവനക്കാര്‍ക്ക് പാരയാകുന്നത് അപൂര്‍വമാണ്. അത്തരമൊരു അനുഭവമാണ് കഴിഞ്ഞ ദിവസം നന്ദിഗ്രാം എക്സ്പ്രസിലെ ടിക്കറ്റ് ഇന്‍സ്പെക്ടര്‍ക്കുണ്ടായത്.

കഴിഞ്ഞ ദിവസം വിവാഹിതരായ ദമ്പതികള്‍ ആദ്യരാത്രി ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത് ട്രെയിന്‍ ആയിരുന്നു. അതിനായി അവര്‍ നന്ദിഗ്രാം എക്സ്പ്രസിലെ ഫസ്റ്റ് ക്ലാസ് കൂപെ ബുക്ക് ചെയ്തു. അതിലെന്താണ് തെറ്റ് എന്ന് ആലോചിക്കാന്‍ വരട്ടെ. ദമ്പതികള്‍ വെറുതെയങ്ങ് ടിക്കറ്റ് ബുക്ക് ചെയ്യുകയല്ല ചെയ്തത്. കൂപെ അലങ്കരിക്കാന്‍ ഒരു ‍ഡെക്കറേറ്ററെ അങ്ങ് ഏല്‍പ്പിച്ചു. നല്ല തുകയും കൊടുത്തു. ‍ഡെക്കറേറ്റര്‍ സാധനസാമഗ്രികളുമായി നേരത്തേ ട്രെയിനില്‍ കയറി.

ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഹണിമൂണ്‍ സ്വീറ്റ് പോലെ ട്രെയിനിലെ കൂപെ അങ്ങ് അലങ്കരിച്ചു. നിലവും കിടക്കയും നിറയെ റോസാപ്പൂവിതളുകളും ചുമരുകളില്‍ പൂമാലകളും ബൊക്കെകളും ഒക്കെ നിറച്ച് ശരിക്കും ഹണിമൂണ്‍ സ്വീറ്റ്. കൂപെയുടെ കര്‍ട്ടന്‍ മാറ്റി. കൂപെയില്‍ പലയിടത്തും ‘ഐ ലവ് യു’ എന്നും എഴുതിയിരുന്നു.

കാഴ്ച ഗംഭീരമായതിന്‍റെ ആവേശത്തില്‍ കൂപെയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങ് പോസ്റ്റ് ചെയ്തു. അതോടെ ‌ട്രെയിനില്‍ ‘ഇങ്ങനയൊക്കെ ചെയ്യാമോ’ എന്നായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഒരുപാട് പേര്‍ പിന്തുണച്ചെങ്കിലും വൈകാതെ സംഗതി സീരിയസായി.

ട്രെയിനിലെ സുരക്ഷാമാനദണ്ഡങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ചുമെല്ലാം വിമര്‍ശനങ്ങളുയര്‍ന്നു. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ റെയില്‍വേ നേതൃത്വം ഉണര്‍ന്നു. ‘ഹണിമൂണ്‍ സ്വീറ്റ്’ ഡെക്കറേറ്റ് ചെയ്യാന്‍ അനുമതി നല്‍കിയ ടിക്കറ്റ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു.

Viral Honeymoon Train Coach Decoration Leads to TTE Suspension:

Newlywed honeymoon train coach decoration is a recent viral event that led to the suspension of a TTE. The incident involved decorating a first-class AC coach for a couple's honeymoon journey, sparking debate and an official inquiry