Image: @real Donald Trump

ഹൈദരാബാദില്‍ റോഡിന് തന്റെ പേരിട്ട ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് അഭൂതപൂര്‍വമായ ബഹുമതിയെന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇന്ത്യയിലെ ഹൈദരാബാദിലെ പുതിയ ഡോണള്‍ഡ് ട്രംപ് അവന്യൂ, ഈ രീതിയില്‍ ആദരിക്കപ്പെടുന്ന ആദ്യ പ്രസിഡന്റ്, നന്ദി, പ്രസിഡന്റ് ഡോണള്‍ഡ്.ജെ.ട്രംപ്’– ട്രംപ് കുറിച്ചു. 

യുഎസ് കോണ്‍സുലേറ്റിനോട് ചേര്‍ന്നുള്ള റോഡിന് കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് തെലങ്കാന ഔദ്യോഗികമായി ട്രംപിന്റെ പേരിട്ടത്. നഗരത്തിന്റെ ആഗോളചിത്രം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഹൈദരാബാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ നാനക്രാംഗുഡയിലാണ് അവന്യൂ സ്ഥിതി ചെയ്യുന്നത്. നിരവധി വിദേശ സാങ്കേതിക കമ്പനികളുള്‍പ്പെടെ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. 

ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെയും തെലങ്കാന സർക്കാർ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പുതിയ പേര് അനാച്ഛാദനം ചെയ്തത്. പ്രധാന റോഡുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടവരുടെ പേരുകളിടാന്‍ നേരത്തേ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായിക്കൂടിയാണ് ഈ പേരിടല്‍ നീക്കം.

Donald Trump Avenue Inaugurated in Hyderabad:

Donald Trump Avenue in Hyderabad, India, has been named in honor of the US President. This unprecedented recognition was expressed by Donald Trump on Truth Social, marking him as the first president to receive such an honor.