Image: X,From the video, @MithilaWaaala

Image: X,From the video, @MithilaWaaala

TOPICS COVERED

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും സ്മാര്‍ട്ട്ഫോണ്‍ ആസക്തി കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള കമ്മ്യൂണിറ്റി കാംപെയിനിന്റെ ഭാഗമായി ഹരിയാനയില്‍ യുവാക്കള്‍ 55 സ്മാര്‍ട്ട്ഫോണുകള്‍ തല്ലിത്തകര്‍ത്തു. നൂഹ് ജില്ലയിലെ സുഖ്പുരിയില്‍ യുവാക്കള്‍ ഫോണ്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുമെന്നും കഠിനാധ്വാനം ചെയ്ത് അന്തസോടെയും അഭിമാനത്തോടെയും ജീവിക്കുമെന്നും നിയമം പാലിക്കുമെന്നും യുവാക്കള്‍ സത്യപ്രതിജ്ഞ ചെയ്തു. സുഖ്പുരിയില്‍ സ്മാര്‍ട്ട്ഫോണ്‍ നിരോധിച്ചുള്ള പഞ്ചായത്ത് തീരുമാനത്തിനു പിന്നാലെയാണ് സംഭവം.

എല്ലാവരും ഇനിമുതല്‍ കീപാഡ് ഫോണുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് അധികൃതരുടെ തീരുമാനം. യുവാക്കളെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റാനും ഫോണ്‍ ആസക്തിയില്‍ നിന്നും മാറ്റാനുമുള്ള പഞ്ചായത്തിന്‍റെ തീരുമാനമാണിത്. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനതയില്‍ അവബോധം സൃഷ്ടിക്കാന്‍ നൂഹ് പൊലീസ് സൂപ്രണ്ട് ഡോ. അര്‍പിത് ജയിന്‍റെ നേതൃത്വത്തില്‍ ഒരു ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്.

ഈ ക്യാംപയിനിന്‍റെ തുടര്‍ച്ചയായാണ് സ്മാര്‍ട്ട്ഫോണ്‍ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തത്. ഇത് തീര്‍ത്തും മാതൃകാപരമായ നീക്കമാണിതെന്നാണ് നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പറയുന്നത്. എല്ലാവരേയും മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗത്തില്‍ നിന്നും പിന്തിരിക്കാനാവില്ലെങ്കിലും യുവാക്കള്‍ ഈ കാര്യത്തില്‍ മുന്നോട്ട് വരുന്നത് നന്‍മയിലേക്കുള്ള തുടക്കമാണെന്ന് നാട്ടുകാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സൈബര്‍ കുറ്റകൃത്യത്തിനു പിന്നിലെ പ്രതികളെ പിടികൂടുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും കുറ്റകൃത്യത്തില്‍ പങ്കാളികളായവര്‍ക്ക് പുനരധിവാസത്തിനുള്ള ഒരു സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും എസ്പി പറയുന്നു. നൂഹ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതായി പൊലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് ഈ നടപടി. ഹോട്ട് സ്പോട്ടുകളായി 60 വില്ലേജുകളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

 

Haryana Youth Smash Smartphones to Combat Cybercrime:

Community campaign in Haryana aims to prevent cybercrime and reduce smartphone addiction, as youth in Nuh district smashed 55 smartphones. This initiative by the Nuh police and local panchayat encourages the use of keypad phones and emphasizes lawful living for young people.