Image: @ndtv

വിവാഹത്തിന്റെ തലേദിവസം പ്രതിശ്രുതവധുവും കുടുംബവും ജീവനൊടുക്കി. കര്‍ണാടക മൈസുരു ജില്ലയിലാണ് സംഭവം. 21കാരിയായ രക്ഷിതയേയും മാതാപിതാക്കളേയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ശിവണ്ണ (50), ഭാര്യ നാഗരത്ന (45), മകള്‍ രക്ഷിത (21) എന്നിവരാണ് മരിച്ചത്. ടി. നരസിപുര താലൂക്കിലെ വീട്ടിനുള്ളില്‍വച്ച് മൂന്നുപേരും വിഷം കഴിച്ച് മരിച്ചെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. രക്ഷിതയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പുരോഗമിക്കുന്നതിനിടെയിലും ഇവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സൂചനകളുണ്ട്. 

ഇവരുടെ നാട്ടുകാരനായ ഉല്ലാസ് ഗൗഡ എന്ന യുവാവില്‍ നിന്നും കുടുംബം കടുത്ത ഭീഷണി നേരിട്ടിരുന്നതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഉല്ലാസിന് രക്ഷിതയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കുടുംബത്തിന് സമ്മതമായിരുന്നില്ല. മറ്റൊരാളുമായി രക്ഷിതയുടെ വിവാഹം നിശ്ചയിച്ചതോടെ ഇയാള്‍ രക്ഷിതയെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാനും  രക്ഷിതയുടെ പ്രതിശ്രുതവരന് സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കാനും തുടങ്ങിയിരുന്നു. 

വിവാഹം മുടക്കാനുള്ള ഇയാളുടെ ശ്രമങ്ങളാണ് കുടുംബത്തെ മരണത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്ന കാര്യം. ടി.നരസിപുര പൊലീസ് രക്ഷിതയുടെ വീട്ടിലെത്തി പരിശോധന നടത്തി കേസ് റജിസ്റ്റര്‍ ചെയ്തു. ആത്മഹത്യാക്കുറിപ്പും ഡിജിറ്റല്‍ തെളിവുകളും ,സാഹചര്യത്തെളിവുകളും ഉപയോഗിച്ച് പ്രതിയെ പൂട്ടാനുള്ള ശ്രമത്തിലാണ് പൊലീസ്. 

Bride-to-Be and Family End Lives on before the wedding :

On the eve of her wedding, a bride-to-be and her parents allegedly ended their lives. The incident took place in the Mysuru district of Karnataka. 21-year-old Rakshitha and her parents were found dead inside their house.