ഉറങ്ങിക്കിടന്ന രണ്ട് വയസ്സുകാരന് മേല്‍ വെള്ളമൊഴിച്ച് പിതാവ്. ഡൽഹിയിലെ രഘുബീർ നഗറിലാണ് സംഭവം നടന്നത്. പ്രദേശ വാസിയായ അരുണ്‍(30) ആണ് സ്വന്തം കുഞ്ഞിന് മേല്‍ ശുചിമുറിയില്‍ നിന്നുമെടുത്ത ഒരു ബക്കറ്റ് വെള്ളം ഒഴിച്ചത്. ഇയാള്‍ തന്നെയാണ് ദൃശ്യം ചിത്രീകരിച്ചതും. ശാന്തമായി ഉറങ്ങുന്ന കുഞ്ഞിനെ ആദ്യം വിഡിയോയില്‍ കാണാം. ശേഷം ഇയാള്‍ ശുചിമുറിയിലേക്ക് പോയി ബക്കറ്റില്‍ വെള്ളം നിറച്ചുകൊണ്ട് വന്ന് അത് കുഞ്ഞിന്‍റെ മേലേക്ക് ഒഴിക്കുകയായിരുന്നു. കുട്ടി പെട്ടെന്ന് ഞെട്ടി ഉണർന്ന് കരയുമ്പോൾ ഇയാൾ ചീത്തവിളിക്കുന്നതും വിഡിയോയിൽ കേൾക്കാം.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ ജനരോഷമാണ് ഉയര്‍ന്നത്. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡൽഹി പോലീസ് ഉടൻ തന്നെ ഇടപെടുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. ഭാര്യയുമായുള്ള തർക്കത്തെയും വിവാഹമോചനത്തെയും തുടർന്ന് ഇയാൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടിക്ക് മറ്റ് ശാരീരിക പരിക്കുകളൊന്നുമില്ല. നിലവിൽ കുട്ടിയെ അമ്മയുടെ സംരക്ഷണയിൽ സുരക്ഷിതമായി ഏൽപ്പിച്ചിട്ടുണ്ട്. അരുണിനെ മാനസികാരോഗ്യ കൗൺസിലിങ്ങിനും ചികിത്സയ്ക്കുമായി പോലീസ് ഒരു പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരാതി ലഭിച്ച ശേഷം ഇയാൾക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.