ഫുട്ബോൾ ലോകകപ്പിനു ആവേശം സൃഷ്ടിച്ച് അമേരിക്കൻ യൂടൂബറുടെ മ്യൂസിക് വീഡിയോ ലോകം കീഴടക്കുന്നുലോകം കീഴടക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐഷോസ്പീഡ് പുറത്തിറക്കിയ ‘ചാംപ്യന്‍സ്’ എന്ന മ്യൂസിക് വിഡിയോ, ഫിഫയുടെ ഔദ്യോഗിക ഗാനമായ ഷക്കീറയുടെ ‘ഡായി ഡായി’യെ മറികടന്നാണ് ഡിജിറ്റൽ ലോകത്ത് റെക്കോർഡുകൾ സൃഷ്ടിക്കുന്നത്.

പോപ് ഗായിക ഷക്കിറയും നൈജീരിയന്‍ ആഫ്രോബിറ്റ്സ് താരം ബർണ ബോയും ചേർന്ന് ആലപിച്ച  മ്യൂസിക് വീഡിയോ ഡായി ഡായി, 2026 ഫുട്ബോള്‍ ലോക കപ്പിന് ആവേശം സൃഷ്ടിച്ച് ഫിഫയാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. ലാറ്റിന്‍ ബീറ്റുകളും ഷക്കീറയുടെ മാസ്മരിക ചുവടുകളും നിറഞ്ഞ് തരംഗമായി മാറിയ ഡായി ഡായിയെ ഒറ്റരാത്രികൊണ്ട് ഡ്രിബിള്‍ ചെയ്തു വലയിലാക്കിയിരിക്കുകയാണ് ഐഷോസ്പീഡിന്‍റെ ചാംപ്യന്‍സ്. 

റിലീസ് ചെയ്തു മണിക്കൂറിനുള്ളിൽ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തരംഗമായി മാറിയിരിക്കുകാണ് ചാംപ്യന്‍സ് ഗാനം. വിവിധ പ്ലാറ്റ്ഫോമുകളിലായി 50 മില്യണിലധികം കാഴ്ചക്കാരാണ് ഒറ്റ ദിവസം മാത്രം വീഡിയോ കണ്ടത്.  ഫുട്ബോള്‍ ലോകകപ്പ് നടക്കുന്ന അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ ആതിഥേയ രാജ്യങ്ങളേയും ഫുട്ബോളിനെയും പ്രതിനിധീകരിക്കുന്നതാണ് ഐഷോസ്പീഡിന്‍റെ വീഡിയോ. 

ആരാധകരുടെ ആവേശത്തിനിടയിൽ, ചാംപ്യന്‍സ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനമാക്കണമെന്ന് ഐഷോസ്പീഡ് ഫിഫയോട് അഭ്യർത്ഥിച്ചിരുന്നു. 'ഞങ്ങൾ കോൺടാക്റ്റ് ചെയ്യാം...' എന്ന് എക്സ് അക്കൗണ്ടില്‍ ഫിഫ മറുപടി നൽകിയതോടെ, ഐഷോസ്പീഡിന്റെ സ്വപ്നം യാഥാർത്ഥ്യമാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. 

നിരവധി വിഡിയോകളിലൂടെ ശ്രദ്ധേയനായ ഡാരണ്‍ വാട്കിന്‍സ് ജൂനിയറാണ് ഐഷോസ്പീഡ് എന്ന പേരില്‍ മ്യൂസിക് വീഡിയോ ഒരുക്കിയിരിക്കുന്നത്. മുമ്പ് ഖത്തർ ലോകകപ്പ് സമയത്ത് ഐഷോസ്പീഡ് പുറത്തിറക്കിയ 'വേൾഡ് കപ്പ്' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

 

ENGLISH SUMMARY:

Aisha Masih's music video 'Champions' is taking the world by storm, surpassing FIFA's official song in viewership and creating a massive football fever. This American YouTuber's viral hit is a strong contender for the 2026 World Cup anthem, capturing the spirit of the host nations and the sport itself.