വിദ്യാര്‍ഥികളെ വലച്ച് വീണ്ടും സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള വെബ്സൈറ്റ് ഇന്നും തുറക്കാനാകുന്നില്ല. നേരത്തെ മേയ് 29നകം പോർട്ടൽ തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തകരാറും മറ്റ് പരാതികളെയും തുടര്‍ന്ന് സി.ബി.എസ്.ഇക്കെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. പിന്നാലെ പ്രശ്നം പരിഹരിച്ച് പോര്‍ട്ടല്‍ ഇന്ന് തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.
പോര്‍ട്ടല്‍ ഇന്ന് തുറക്കുമെന്നും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും കുറ്റമറ്റ രീതിയിൽ പോര്‍ട്ടല്‍ പ്രവർത്തിക്കുമെന്നുമായിരുന്നു സിബിഎസ്ഇയുടെ വാദം. ഐഐടിയിൽനിന്നുള്ള സാങ്കേതിക വിദഗ്ധരടക്കം പോര്‍ട്ടലില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോരായ്മകൾ ചൂണ്ടിക്കാണിച്ച എത്തിക്കൽ ഹാക്കർമാർക്കുള്‍പ്പെടെ നന്ദിയുണ്ടെന്നും സിബിഎസ്ഇ എക്സില്‍ കുറിച്ചിരുന്നു. അപേക്ഷിക്കുന്നതില്‍ സംശയങ്ങളുള്ള വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ടെലി കൗൺസിലിങ് ഹെൽപ്പ് ലൈൻ നമ്പറിലോ ഇ-മെയിലിലോ ബന്ധപ്പെടാം.
അതേസമയം, അതിനിടെ മൂല്യനിര്‍ണയ വീഴ്ചയില്‍ കരാര്‍ കമ്പനിക്ക് പിഴയിടാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ വീഴ്ച പരിശോധിക്കാന്‍ പാര്‍ലമെന്ററി സമിതി ഇന്ന് ചേരും.
ENGLISH SUMMARY:
The CBSE Class 12 revaluation and answer sheet verification portal remains inaccessible due to persistent technical glitches, leaving thousands of anxious students in severe distress. Despite the board's official assurance that the dynamic gateway would be fully operational today after missing its initial May 29 deadline, the platform continues to crash under heavy user traffic. Top tech experts from the IITs along with ethical hackers are currently collaborating on emergency server restoration to resolve infrastructure gaps, while the board has directed students to its tele-counselling helpline. In response to this compounding chaos, the Central Government has initiated strict penal procedures against the technical contractor responsible for the structural software failure. Concurrently, a high-level parliamentary committee is scheduled to meet today to critically evaluate recent systemic performance discrepancies in both the CBSE and NEET examinations.