swiss-driving

TOPICS COVERED

 

ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ പിന്നീട് കത്തായും മെയിലായുമെല്ലാം വരുന്നത് സാധാരണമാണ്. ഞാന്‍ ഫൈനൊന്നുമടച്ചിട്ടില്ലെന്ന് പറയാന്‍ കെല്‍പ്പുള്ള ആളുകള്‍ അധികമുണ്ടാവില്ല. ഭീമന്‍ ഫൈനുകള്‍ ഇടയ്ക്ക് വാര്‍ത്തയാകാറുണ്ടെങ്കിലും വിദേശത്ത് പോയി ട്രാഫിക്ക് ഫൈനുണ്ടാക്കിയവര്‍ അധികമുണ്ടാവില്ല. സ്വിറ്റ്സര്‍ലാന്‍ഡില്‍ പോയി വന്‍ ട്രാഫിക്ക് ഫൈന്‍ വാങ്ങിയ ഒരു യുവതിയുടെ അനുഭവമാണ് വാര്‍ത്തയാകുന്നത്. 

താന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് മാസങ്ങള്‍ക്ക് മുന്നേ പോയിരുന്നെന്നും ഇപ്പോള്‍ തനിക്ക് ഒരു ലക്ഷം രൂപ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് പിഴ വന്നെന്നും ഇതിനെതിരെ അപ്പീലുകളോ നടപടികളോ സ്വീകരിക്കാന‍് സാധിക്കുമോ എന്നും ചോദിച്ച് യുവതി എക്സില്‍ പോസ്റ്റ് ചെയ്ത പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്. 

എന്നാല്‍ രണ്ടാമത് വന്ന പോസ്റ്റാണ് അതിലേറെ കൗതുകം. യുവതി തനിക്ക് നേരത്തെ പറഞ്ഞ ഫൈനല്ല മറിച്ച് ഒന്നര ലക്ഷം രൂപയാണ് ഫൈനായി വന്നിരിക്കുന്നതെന്ന് വ്യക്തമാക്കുകയായിരുന്നു. താന്‍ ആദ്യം ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുകയാണെന്ന് കരുതിയ യുവതിക്ക് പിന്നീടാണ് സംഭവം സത്യമാണെന്ന് മനസിലായത്. 

പോസ്റ്റ് വൈറലായതോടെ സമാനമായ അവസ്ഥ അഭിമുഖീകരിച്ച മറ്റ് പലരും കമന്‍റുകളുമായി രംഗത്തുവന്നു. തനിക്ക് പതിനായിരം രൂപയ്ക്ക് ജര്‍മനിയില്‍ പോകാന്‍ ഒരു അവസരം ലഭിച്ചെന്നും പിന്നീട് തിരിച്ചുവന്ന ശേഷം അമിതവേഗത്തില്‍ വാഹനമോടിച്ചതിന് ഒരു ലക്ഷം രൂപയുടെ ഫൈന്‍ വന്നെന്നും ഒരു എക്സ് ഉപഭോക്താവ് കുറിച്ചു. ചിലര്‍ ഫൈനിനേക്കുറിച്ച് മുന്നറിയിപ്പുമായും രംഗത്തുവന്നു. സ്വിസ് ഫൈനുകള്‍ ഭീമമായിരിക്കുമെന്നും അത് അടയ്ക്കാത്ത പക്ഷം പലിശ കൂടി ബുദ്ധിമുട്ടിലാകുമെന്നും ചില കമന്‍റുകള്‍ പറയുന്നു. എന്തായാലും ഫൈന്‍ എങ്ങനെയടക്കാം എന്ന തിരച്ചിലിലാണ് യുവതി. 

ENGLISH SUMMARY:

Switzerland traffic fine reports highlight a woman receiving a substantial traffic fine of ₹1.5 lakh for violating traffic rules during her visit. This incident has garnered attention online, with others sharing similar experiences of unexpectedly large fines incurred abroad.