vijay-radhan-pandit

രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് കന്നയംഗത്തില്‍ തന്നെ തമിഴ്​നാട്ടില്‍ ടിവികെ തരംഗം ആഞ്ഞടിക്കുകയാണ്. 100നു മേല്‍ സീറ്റില്‍ ലീഡ് തുടരുന്ന ടിവികെ തമിഴ്നാട്ടില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ്. ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്ഥാനത്തേക്കാണ് തറപറ്റിയിരിക്കുന്നതും അപ്രതീക്ഷിതമായിരിക്കുകയാണ്. 

മത്സരിച്ച രണ്ട് മണ്ഡലത്തിലും വിജയ് മുന്നില്‍ നില്‍ക്കുകയാണ്. വിജയാഹ്ലാദത്തിനിടെ സെലിബ്രിറ്റി ജ്യോതിഷിയും രാധൻ പണ്ഡിറ്റ് വെട്രിവേൽ സന്ദർശനം നടത്തിയ ദൃശ്യങ്ങള്‍ വൈറലാവുകയാണ്.  വിജയ്​യുടെ നീലാങ്കരയിലെ വസതിയിലാണ് രാധന്‍ പണ്ഡിറ്റ് സന്ദര്‍ശനം നടത്തിയത്. പൂച്ചെണ്ടും പൊന്നാടയുമായി വിജയ്​യുടെ വീട്ടിലേക്ക് കയറി പോകുന്ന രാധന്‍റെ വിഡിയോ വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുവിട്ടു. 

ടിവികെ വിജയിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് രാധന്‍ പണ്ഡിറ്റ് പ്രവചിച്ചിരുന്നു. വിജയ്​യുടേത് അതിശക്തമായ 'സുനാമി ജാതക'മാണെന്നും ടിവികെ 140 മുതൽ 170 വരെ സീറ്റുകൾ നേടി തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുമെന്നുമായിരുന്നു പ്രവചനം. എം.കെ. സ്റ്റാലിൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, അനുകൂല നക്ഷത്രങ്ങൾ ഉണ്ടായിരുന്നിട്ടും ഉദയനിധി സ്റ്റാലിന് രാഷ്ട്രീയമായി പരിമിതമായ ഉയർച്ച മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എടപ്പാടി കെ. പളനിസ്വാമിക്ക് നിലവിൽ ശക്തമായ ഒരു ജാതകമുണ്ടെന്നും രാധന്‍ പണ്ഡിറ്റ് പറഞ്ഞിരുന്നു. 

ENGLISH SUMMARY:

TVK Tamil Nadu election results show a significant surge for Vijay's party, with early leads suggesting a strong performance. This unexpected political wave is shaking the foundations of established parties in Tamil Nadu.