vishukaineettamN03

TOPICS COVERED

വിഷുക്കണിയ്ക്കും സദ്യയ്ക്കുമൊപ്പം കൈനീട്ടവും വിഷുവിന്റെ സന്തോഷമാണ്. പ്രകൃതി തരുന്ന സമ്പൽസമൃദ്ധി മുഴുവൻ ഓട്ടുരുളിയിലാക്കി  കണി കണ്ടു കഴിഞ്ഞു പിന്നെ കൈനീട്ടം നൽകലാണ്.പ്രകൃതിയുടെ സമ്പൽസമൃദ്ധി മുഴുവൻ സ്വയം അനുഭവിച്ചുതീർക്കാനുള്ളതല്ല,

 

വരുംതലമുറയ്ക്കു കൂടി പങ്കുവയ്ക്കാനുള്ളതാണ് എന്നോർമിപ്പിക്കുകയാണു വിഷുക്കൈനീട്ടത്തിലൂടെ. കൈനീട്ടം ലഭിക്കുന്നവർക്കെല്ലാം ഐശ്വര്യം ഉണ്ടാകുകയും നൽകുന്നവന് ഐശ്വര്യം വർദ്ധിച്ച് ഇനിയും നൽകാനാകുമെന്നുമാണ് വിശ്വാസം. 

കിട്ടുന്ന കൈനീട്ടം ഒരു വർഷം മുഴുവൻ ലഭിക്കാൻ പോകുന്ന നേട്ടങ്ങളുടെ സൂചനയാണെന്നും വിശ്വാസമുണ്ട്.കൊടുക്കുന്നയാളുടെ കൈ ഉയർന്നും വാങ്ങുന്നവൻ്റെ കൈ താഴ്ന്നുമായിരിക്കണം.  പ്രഹ്ലാദൻ, ധ്രുവൻ, ശ്രീമുരുകൻ ഇവരെല്ലാം പ്രായമായവർക്ക് ഉപദേശം നൽകിയവരായതിനാൽ കൈനീട്ടം നൽകുന്നതിന് പ്രായം പ്രശ്നമേയല്ല, ആർക്കും കൈനീട്ടം കൊടുക്കാം. സമ്പത്ത് പ്രകൃതിയാണെന്നും അതു വരുംതലമുറയ്ക്കു കൈമാറാനുള്ളതാണെന്നും വിഷു കൈനീട്ടത്തിലൂടെ പുതുതലമുറയെ ഓർമ്മപ്പെടുത്തി വരും വർഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്.....

ENGLISH SUMMARY:

Vishu Kaineettam is a vital part of the Vishu celebration in Kerala, symbolizing prosperity and the sharing of nature's abundance for future generations. Receiving and giving Kaineettam is believed to bring good fortune and encourage further generosity throughout the year, reminding everyone of the importance of passing wealth to the next generation.