ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളടക്കം മൂന്നുപേര്‍ക്കു ദാരുണാന്ത്യം. ഉച്ചയ്ക്ക് ഒരുമണിയോടെയാണു കാറും ട്രെയ്ലര്‍ ടിപ്പര്‍ ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. 

പൊതുമേഖല സ്ഥാപനമായ ബെംഗളുരുവിലെ ബെല്ലില്‍ ജീവനക്കാരനായ കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം സ്വദേശി മുഹമ്മദ് അജീര്‍, ഇവരുടെ സഹോദരി ആയിഷ നൂറി, മകള്‍ നൂഫിയ മുബാറക് എന്നിവരാണു മരിച്ചത്. ആയിഷയുടെ ഒന്‍പത് വയസുള്ള മകന്‍ നഹിയാന്‍ മുബാറക് അതീവ ഗുരുതരാവസ്ഥയില്‍ മൈസുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ബെംഗളുരുവില്‍ നിന്നു കോഴിക്കോട്ടേക്കു വരികയായിരുന്നു കാറിലുണ്ടായിരുന്നവര്‍. മൃതദേഹങ്ങള്‍ മൈസുരു കെ.ആര്‍. ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്കു കൈമാറും. 

ENGLISH SUMMARY:

Gundlupet accident resulted in the tragic death of three individuals, including siblings. This devastating car and trailer collision highlights the critical need for enhanced road safety measures.