വന്യജീവി സംരക്ഷണത്തിലും വെറ്ററിനറി സയന്‍സിലും ലോകത്തിലെ ആദ്യ സര്‍വകലാശാലയുമായി വന്‍താര. ഇന്ത്യയെ ആഗോള പഠനകേന്ദ്രമാക്കുകയാണ് ലക്ഷ്യം. അനന്ത് അംബാനിയുടെ 31–ാം പിറന്നാള്‍ ദിനത്തിലാണ് സര്‍വകലാശാലയുടെ പ്രഖ്യാപനം.
റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി സ്ഥാപിച്ച വന്യജീവി സംരക്ഷണകേന്ദ്രമായ വന്‍താരയുടെ നേതൃത്വത്തിലാണ് സര്‍വകലാശാല. ഗുജറാത്തിലെ ജാംനഗറിലാണ് സര്‍വകലാശാല. വെറ്ററിനറി മെഡിസിൻ, സംരക്ഷണം, വന്യജീവി പരിപാലനം എന്നിവയില്‍ വിദഗ്ധരെ വാര്‍ത്തെടുക്കകയാണ് ലക്ഷ്യം. എല്ലാ ദിക്കുകളിൽനിന്നും നല്ല ചിന്തകൾ നമ്മിലേക്ക് വരട്ടെ എന്ന ഋഗ്വേദസൂക്തത്തിൽനിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തനമെന്ന് അനന്ത് അംബാനി പറഞ്ഞു. ഈ ആശയം പ്രതിഫലിപ്പിക്കുന്നതിനായി ശിലാസ്ഥാപന വേദിയിൽ രണ്ട് ബിജോലിയ മണൽക്കല്ലുകൾ സ്ഥാപിച്ചു.
ശിലാസ്ഥാപന ചടങ്ങിൽ വിവിധമേഖലകളിലെ പ്രമുഖരും അനന്ത് അംബാനിയുടെ ഗുരുക്കന്മാരും പങ്കെടുത്തു. ശിലാസ്ഥാപന പ്രതീകമായി മണ്ണ്, ജലം, കല്ലുകൾ എന്നിവ സംയോജിപ്പിക്കുന്നതായിരുന്നു ചടങ്ങിലെ പ്രധാന ഘടകം. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നാണ് ഇവശേഖരിച്ചത്.
വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര, ഫെലോഷിപ്, പ്രത്യേക പ്രോഗ്രാമുകൾ സർവകലാശാല വാഗ്ദാനം ചെയ്യുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കും. . വന്‍താര യൂണിവേഴ്സിറ്റി ഫൗണ്ടിങ് ഫെലോസ്', 'എവരി ലൈഫ് മാറ്റേഴ്സ്' സ്കോളർഷിപ്പുകളുടെ പ്രഖ്യാപനവും നടന്നു. അത്യാധുനിക അക്കാദമിക്, ക്ലിനിക്കൽ സൗകര്യങ്ങൾ, രാജ്യാന്തര സഹകരണം, റെസിഡൻഷ്യൽ ക്യാംപസ് എന്നിവ സർവകലാശാലയുടെ ഭാഗമാകും. മൃഗക്ഷേമം ഉറപ്പാക്കുന്നതിനും നൂതന സംരക്ഷണ രീതികൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങളിൽ സര്‍വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കും.
Vantara University, the world's first university dedicated to wildlife conservation and veterinary science, has been announced by Anant Ambani in Jamnagar, Gujarat. The institution aims to make India a global hub for animal welfare and conservation studies. It offers undergraduate, postgraduate, and fellowship programs with a focus on advanced clinical research and wildlife management. Special scholarships like 'Every Life Matters' will support students from socio-economically backward backgrounds. The university features world-class academic infrastructure and international collaborations for research. Inspired by Rigvedic principles, this initiative marks a significant step in global biodiversity preservation.
അനന്ത് അംബാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ആദ്യ വന്യജീവി സംരക്ഷണ-വെറ്ററിനറി സർവകലാശാല പ്രഖ്യാപിച്ചു. വെറ്ററിനറി മെഡിസിൻ, വന്യജീവി പരിപാലനം എന്നിവയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക സ്കോളർഷിപ്പുകളും സർവകലാശാല വാഗ്ദാനം ചെയ്യുന്നു. വന്യജീവി സംരക്ഷണത്തിൽ ഇന്ത്യയെ ആഗോള പഠനകേന്ദ്രമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. അത്യാധുനിക ക്ലിനിക്കൽ സൗകര്യങ്ങളും ഗവേഷണ കേന്ദ്രങ്ങളും ക്യാമ്പസിന്റെ ഭാഗമായിരിക്കും. 'എവരി ലൈഫ് മാറ്റേഴ്സ്' എന്ന ആശയത്തിലൂന്നിയാണ് സർവകലാശാലയുടെ പ്രവർത്തനം.