മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. അധ്യക്ഷയുമായ സുനേത്ര പവാറിനെതിരായ സ്ഥാനാർഥിയെ കോൺഗ്രസ് പിൻവലിച്ചു. എൻസിപി ശരദ് പവാർ വിഭാഗത്തിൽനിന്നടക്കമുള്ളവരുടെ ആവിശ്യം പരിഗണിച്ചാണ് പിന്മാറ്റം.
സുനേത്രയുടെ ഭർത്താവും എൻ സി പി അധ്യക്ഷനുമായിരുന്ന അജിത് പവാറിന്‍റെ വിയോഗത്തെ തുടർന്നാണ് ബരാമതിയിലെ ഉപതിരഞ്ഞെടുപ്പ്.സുനേത്ര പവാറിനെതിരെ കോൺഗ്രസ് ആകാശ് മോറെയെ ആയിരുന്നു സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്.
ഏപ്രിൽ 23 നു ആണ് ഉപതിരഞ്ഞെടുപ്പ് ജനുവരി 28 ന് ബാരാമതിയിലെ വിമാനാപകടത്തിലാണ് അജിത് പവാര്‍ മരണപ്പെട്ടത് പിന്നീട്അദ്ദേഹത്തിന്‍റെ ഭാര്യ സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കി. ബാരാമതി സീറ്റ് പവാർ കുടുംബത്തിന്‍റെ ഒരു ശക്തികേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. പൊതുജനവികാരത്തെമാനിച്ചാണ് പിന്മാറ്റംമെന്നും ബാരാമതിയിൽ എതിരില്ലാതെ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.