കേരളത്തില്‍നിന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ക്വാഡുകള്‍ പിടിച്ചെടുത്തത് പണമടക്കം 58 കോടി രൂപ മൂല്യം വരുന്ന വസ്തുക്കള്‍. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെത്തിച്ച എട്ട് കോടി രൂപയും 41 കോടിയുടെ ലഹരിയും രണ്ട് കോടിയുടെ മദ്യവുമാണ് പിടിച്ചെടുത്തത്. ആറു കോടിയുടെ മറ്റു വസ്തുക്കളും കണ്ടെടുത്തു.
തമിഴ്നാട്ടില്‍നിന്ന് 170–ും ബംഗാളില്‍നിന്ന് 319–ും അസമില്‍നിന്ന് 97–ഉം കോടി രൂപയും മൂല്യം വരുന്നവ പിടിച്ചെടുത്തു. നാല് സംസ്ഥാങ്ങളില്‍നിന്നും പുതുച്ചേരിയില്‍നിന്നുമായി ആകെ 650 കോടി രൂപ പിടിച്ചെടുത്തതായും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പതിനായിരത്തിലേറെ സ്കാഡുകളെയാണ് പരിശോധനക്കായി വിന്യസിച്ചിരിക്കുന്നത്.
ENGLISH SUMMARY:
Election commission seizures across India have reached significant amounts, with Kerala reporting substantial confiscations. The Election Commission has seized items worth 58 crore rupees in Kerala alone, including cash, drugs, and liquor, as part of their intensified monitoring.