പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ താല്‍ക്കാലികമായി ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.  ക്രൂഡ് ഓയില്‍ വിലവര്‍ധന രാജ്യത്തെ വ്യാവസായിക മേഖലയെ

ബാധിക്കാതിരിക്കാനാണ് പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ക്കുള്ള കസ്റ്റംസ് തീരുവ പൂര്‍ണമായി ഒഴിവാക്കിയത്. ജൂണ്‍ 30 വരെയാണ് ഇളവ്.  സ്വകാര്യ കമ്പനിയായ ഷെല്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്തി. ഓഹരി വിപണിയില്‍ ഇടിവ് തുടരുകയാണ്. സ്വര്‍ണവിലയും കുറഞ്ഞു. രൂപ വന്‍ തകര്‍ച്ചയില്‍നിന്ന് കരകയറി 

 

ENGLISH SUMMARY:

India Waives Customs Duty on Petrochemicals Until June 30 Amid Middle East Conflict