cbci

എഫ്സിആര്‍എ ഭേദഗതി ബില്ലില്‍ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ആശങ്ക അറിയിക്കാന്‍ സിബിസിഐ. കേരള എംപിമാര്‍ ഡല്‍ഹിയില്‍ എത്തി വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യം. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യനോ, കേരള എംപിമാരോ വിഷയത്തില്‍ സജീവമായി ഇടപെടാത്തതിലെ അതൃപ്തി സിബിസിഐ പരസ്യമാക്കി.  

വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍ പ്രതിഷേധം ശക്തമാക്കുകയാണ് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് സിബിസിഐ ആശങ്ക അറിയിക്കും. മറ്റ് വിഭാഗങ്ങളെക്കൂടി പങ്കെടുപ്പിച്ച് എതിര്‍ക്കും. ഏഴംഗ കോര്‍ കമ്മിറ്റിയും സിബിസിഐ രൂപീകരിച്ചു. എഫ്സിആര്‍എ ഭേദഗതി ബില്ല് ലോക്സഭയില്‍ ചര്‍ച്ച ചെയ്യാനിരിക്കെ എംപിമാർ തിരഞ്ഞെടുപ്പ് തിരക്ക് മാറ്റിവച്ച് ഡൽഹിയിൽ എത്തണമെന്നും ആവശ്യം. ജോർജ് കുര്യനോ കേരള എംപിമാരോ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ പറഞ്ഞു. 

ഇടപെടല്‍ തേടി എല്ലാ എംപിമാര്‍ക്കും സിബിസിഐ കത്തയയ്ക്കും. എഫ്സിആർഎ ഭേദഗതിയില്‍ കെസിബിസി ജാഗ്രതാ കമ്മിഷനും പ്രതിഷേധിച്ചു. ക്രൈസ്തവ വേട്ടയ്ക്ക് തല്‍പ്പരകഷികൾക്ക് പുതിയ മേഖലകൾ തുറന്നുകിട്ടുകയാണെന്നും കെസിബിസി ആരോപിച്ചു.

CBCI to Meet PM Over FCRA Amendment Bill:

The FCRA Amendment Bill is a major concern for the Catholic Bishops' Conference of India (CBCI), who plan to meet the Prime Minister directly to express their worries. They are also urging Kerala MPs to intervene in the matter and have expressed dissatisfaction with the lack of active involvement from Union Minister of State for Minority Affairs, George Kurien, and Kerala MPs