File photo

ടെലിവിഷന്‍ റേറ്റിങ്ങില്‍ സുതാര്യത ഉറപ്പാക്കാന്‍ പുതിയ പരിഷ്‌‍കാരങ്ങളുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ലാൻഡിങ് പേജ് വഴിയുള്ള വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിൽ കണക്കാക്കില്ല. ലാന്‍ഡിങ് പേജ് മാർക്കറ്റിങ് ടൂൾ മാത്രമായി പരിമിതപ്പെടുത്തി. റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നത് തടയാനാണ് നീക്കം. റേറ്റിങ്ങിന്‍റെ വിശ്വാസ്യത കൂട്ടുന്നതിനായി വിവരങ്ങൾ ശേഖരിക്കുന്ന വീടുകളുടെ എണ്ണം കൂട്ടും. 

 

മാധ്യമ രംഗത്തെ നിക്ഷേപകർക്കും പരസ്യദാതാക്കൾക്കും പ്രേക്ഷകർക്കും ഗുണകരമാകുന്ന തീരുമാനമാണിതെന്ന് മന്ത്രാലയം അറിയിച്ചു. ടെലിവിഷൻ റേറ്റിങ് നയം 2026 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. റേറ്റിങ് ഏജൻസികൾ തുടങ്ങുന്നതിനുള്ള സാമ്പത്തിക നിബന്ധനകളിലും സർക്കാർ ഇളവ് വരുത്തി. 20 കോടി രൂപ മൊത്ത ആസ്തി വേണമെന്ന നിബന്ധനയിലാണ് ഇളവ്. അഞ്ച് കോടി രൂപയായാണ് മൊത്ത ആസ്‌തി കുറച്ചത്. കൂടുതൽ ഏജൻസികൾ ഈ രംഗത്തേക്ക് വരുന്നതിനും മത്സരം വർദ്ധിപ്പിക്കുന്നതിനുമാണ് തീരുമാനം. 

ENGLISH SUMMARY:

Television ratings in India are set to undergo significant changes with the Ministry of Information and Broadcasting introducing new reforms to ensure transparency and accuracy. Landing page viewership will no longer be counted towards official ratings, with such pages now considered solely as marketing tools.