മൈസൂരു ചന്നപട്ടണയ്ക്ക് സമീപം സ്വകാര്യബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ച നാലുപേരും മലയാളികളാണ്. മുഹമ്മദ് ഫര്‍ഹാന്‍ (കൊയിലാണ്ടി), സുല്‍ഫിക്കര്‍ (മാഹി) ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സക്കീര്‍, റഷീദ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ.ട്രാവൽസിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.
ENGLISH SUMMARY:
A tragic road accident near Channapatna in Mysuru claimed the lives of four Malayalis after a private bus lost control and crashed into a divider. The bus, which was en route from Kozhikode to Bengaluru, met with the accident under unclear circumstances. All four victims were reportedly from Kerala, raising concerns over passenger safety during interstate travel. Authorities have begun an investigation to determine the exact cause of the crash. The incident has sent shockwaves among families and the local community.
More details are expected as officials continue their inquiry into the accident.