ഡല്‍ഹിയില്‍ നടക്കുന്ന എ.ഐ. ഉച്ചകോടിക്കിടെ റിലയന്‍സ് ജിയോയുടെ എ.ഐ പദ്ധതികള്‍ നേരില്‍ക്കണ്ട് മനസിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജിയോ എ.ഐ. സ്റ്റാക്, എ.ഐ സഹായത്തോടെ പുരാണകഥ കഥപറയുന്ന ജിയോ സംസ്കൃതി എ.ഐ, ആരോഗ്യ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ജിയോ ആരോഗ്യ എ.ഐ., വിദ്യാഭ്യാസ മേഖലയില്‍ സഹായകരമാകുന്ന ജിയോ ശിക്ഷ എ.ഐ., ജിയോ എ.ഐ. ഹോം തുടങ്ങിയവ പ്രധാനമന്ത്രി നിരീക്ഷിച്ചു. ഭാരത് മണ്ഡപത്തിലെ ജിയോ സ്റ്റാളില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ ആകാശ് എം.അബാനി പ്രവര്‍ത്തനങ്ങളും സാധ്യതകളും വിശദീകരിച്ചു.