പ്രതീകാത്മക ചിത്രം
16കാരിയെ നാലു കാറുകളില്‍വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. വാഹനങ്ങള്‍ക്ക് പുറത്തുനിന്നും സംഭവം ചിത്രീകരിച്ച ശേഷം ദൃശ്യങ്ങള്‍ പ്രതികള്‍ പരസ്പരം കൈമാറി. വിവരം പുറത്തറിഞ്ഞതിനു പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്തതായി ഭോപ്പാല്‍ പൊലീസ് അറിയിച്ചു.
ഭോപ്പാലിലെ ഖാനുഗാവില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെയാണ് അതിക്രൂരമായ ലൈംഗികാതിക്രമം നടന്നത്. ഈ പ്രദേശത്തു താമസിക്കുന്ന പെണ്‍കുട്ടിയെ ഥാറുള്‍പ്പെടെ നാലു വാഹനങ്ങളില്‍വച്ചാണ് ബലാത്സംഗം ചെയ്തത്. പ്രധാന പ്രതിയായ ഔസഫ് അലി ഖാനെ ഫെബ്രുവരി 3-ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജിം ഉടമയായ കൂട്ടാളി മജ് ഖാൻ ഫെബ്രുവരി 8ന് പിടിയിലായി റിമാൻഡിലാണ്.
അന്വേഷണ സംഘത്തോട് പ്രധാന പ്രതിയാണ് നടന്ന സംഭവത്തെക്കുറിച്ച് കുറ്റസമ്മതം നടത്തിയത്. ഖാനുഗാവില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍വച്ചാണ് പീഡനം നടന്നത്. വാഹനത്തിനു പുറത്തുനിന്നും ഐഫോണില്‍ വിഡിയോ ചിത്രീകരിച്ചു. നാലു കാറുകളിലേക്ക് മാറ്റിമാറ്റി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രതികള്‍ പരസ്പരം കൈമാറി. ഈ ദൃശ്യങ്ങള്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി 40,000 രൂപ ആവശ്യപ്പെട്ടു. കൂടാതെ തുടര്‍ന്നും പലതവണയായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
സീഹോർ ജില്ലയില്‍ ഒളിപ്പിച്ചിരുന്ന കുറ്റകൃത്യത്തിനുപയോഗിച്ച വാഹനം പൊലീസ് കണ്ടെത്തി. എന്നാൽ വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ഐഫോണ്‍ കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിനായി പൊലീസ് കമ്മീഷണർ എസിപി അങ്കിത ഖത്രാകറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അതേസമയം പ്രതി മജ് ഖാന് കേസിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കോഹെഫിസാ ഹെഡ്കോണ്‍സ്റ്റബിളിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.