അതിശൈത്യത്തിനിടെ ഡല്‍ഹിയില്‍ ഇന്ന് ശീതതരംഗ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശീതതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഡല്‍ഹിയില്‍ മൂടല്‍മഞ്ഞും തുടരുന്നതിനാല്‍ ഇന്നും ഓറഞ്ച് അലേര്‍ട്ടാണ്. കാഴ്ചാ പരിധി കുറയുന്നത് ഇന്നും വിമാന, ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചേക്കും. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മൂടല്‍മഞ്ഞ് മുന്നറിയിപ്പുണ്ട്.
ഇന്നലെ ഡല്‍ഹിയില്‍ 10 ഡിഗ്രി സെൽസ്യസായിരുന്നു കുറഞ്ഞ താപനില. തിങ്കളാഴ്ചയും ശീതതരംഗ മുന്നറിയിപ്പുണ്ട്. കുറഞ്ഞ താപനില 4.5 മുതല്‍ 6.5 ഡിഗ്രി സെൽസ്യസ് വരെ കുറയുമ്പോളാണ് ശീതതരംഗമുണ്ടാകുന്നത്. ഡല്‍ഹിയില്‍ വായുമലിനീകരണവും മോശം വിഭാഗത്തില്‍ തുടരുകയാണ്.