film-2025

2025ല്‍ മലയാള സിനിമ വ്യവസായ മേഖലയ്ക്ക് 530 കോടി രൂപയുടെ നഷ്ടം. 185 ചിത്രങ്ങളില്‍ 150 എണ്ണം തീയറ്ററില്‍ പരാജയപ്പെട്ടു. കണക്കുകള്‍ പുറത്തുവിട്ട് ഫിലിം ചേംബര്‍. കഴിഞ്ഞ വര്‍ഷം ഒന്‍പത് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായപ്പോള്‍ പതിനാറ് ചിത്രങ്ങളാണ് ഹിറ്റായത്. പത്തോളം മലയാള സിനിമകള്‍ ഒടിടിയില്‍ വിജയം നേടിയതായും ഫിലിം ചേംബറിന്‍റെ കണക്കില്‍ പറയുന്നു. 

860 കോടിയോളമാണ് 2025ല്‍ മലയാള സിനിമയുടെ മുതല്‍ മുടക്ക്. തീയറ്ററില്‍ ആവറേജ് കളക്ഷന്‍ നേടി പിന്നീട് ഒടിടി റിലീസിലൂടെയും വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങള്‍ മുതല്‍ മുടക്ക് തിരിച്ചുപിടിച്ചതായി ഫിലിം ചേംബര്‍ പറയുന്നു. റീ റിലീസ് ചിത്രങ്ങള്‍ ട്രെന്‍ഡ് ആയെങ്കിലും ഇതില്‍ മൂന്ന് സിനിമകള്‍ മാത്രമാണ് ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കിയത്.  

ENGLISH SUMMARY:

Malayalam cinema is facing significant financial challenges, with an estimated loss of 530 crore rupees in 2025. A large number of films failed in theaters, although some found success on OTT platforms, according to the Film Chamber's report.