ഉന്നാവ് ബലാല്‍സംഗക്കേസില്‍ പ്രതി കുൽദീപ് സിങ് സെൻഗാറിൻ്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ ഇന്നും ഡല്‍ഹിയില്‍ അതിജീവിതയുടെ പ്രതിഷേധം. നാളെ സുപ്രിം കോടതിയില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നതായി അതിജീവിത പറഞ്ഞു. സമരത്തിനിടെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അതീജിവിതയെയും മാതാവിനെയും ആശുപത്രിയിലേക്ക് മാറ്റി.
ഉന്നാവ് ബലാൽസംഗക്കേസിലെ ബി.ജെ.പി മുന്‍ എം.എല്‍.എ കുൽദീപ് സിങ് സെൻഗറിൻ്റെ ജീവപര്യന്തം മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രതിഷേധം. സെന്‍ഗാറിന്‍റെ ജാമ്യം റദ്ദാക്കിയില്ലെങ്കില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്ന ആശങ്ക ആവര്‍ത്തിക്കുന്നു അതീജീവിത .
ഡല്‍ഹി ജന്തര്‍ മന്തറില്‍ എസ്.എഫ്.ഐയുടെ ഐസയുമടക്കമുള്ള വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് പിന്തുണയുമായെത്തി.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അതീജിവിതയെയും മാതാവിനെയും ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ അപ്പീൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുമെന്ന പ്രതീക്ഷയിലാണ് അതിജീവിതയുടെ മാതാവും.