ബെംഗളൂരുവിലെ  മുസ്‌ലിം മേഖലയിലെ കുടിയിറക്കൽ കേരളത്തിൽ വൻ രാഷ്ട്രീയ വിവാദം ആകുമ്പോഴും കൊടും തണുപ്പിലും തല ചായ്ക്കാൻ പോലും ഇടമില്ലാതെ ആയിരങ്ങൾ. ഹെബ്ബാൾ വസീം ലേഔട്ടിലെ ഫക്കീർ കോളനിയിലെ 300 വീടുകളിൽ  താമസിച്ചിരുന്ന മനുഷ്യർ ബുൾഡൊസർ തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണ് കടുത്ത തണുപ്പിൽ ഒരാഴ്ചയായി കഴിച്ചുകൂട്ടുന്നത്.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ ബുൾഡോസറുകൾ ഫക്കീർ കോളനി ഇടിച്ച നിരത്തിയത്. ഉപേക്ഷിച്ച ക്വറി അതോറിറ്റി മാലിന്യം നിക്ഷേപിച്ചു നിരത്തിയെടുത്ത സ്ഥലത്താണ് 1000ൽ അധികം മനുഷ്യർ കൂര കെട്ടി താമസിച്ചിരുന്നത്. ഇടിച്ചു നിരത്തലിനെ  മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതോടെ ദേശീയ തലത്തിൽ ശ്രദ്ധ നേടി. കണ്ണിൽ ചോരയില്ലാത്ത നടപടിയാണ് സിദ്ധാരമായ സർക്കാരിന്റേതന്നാണ് സ്ഥലം സന്ദർശിച്ച ഡി വൈ എഫ് ഐയുടെ ആരോപണം.

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ചെയ്യുന്ന രീതിയിലുള്ള  ബുൾഡോസർ രാജാണ്‌ ഫക്കീർ കോളനിലേതെന്ന ആരോപണം  കേരളത്തിലെ യൂ ഡി എഫ് നേതാക്കൾ നിഷേധിക്കുകയാണ്. എല്ലാ വിഭാഗം ആളുകളുൾക്കും വീടുകൾ നഷ്ടമായിട്ടുണ്ടെന്നും പുനരധിവാസം സിദ്ധാരമയ്യാ സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടന്നുമാണ്  മുസ്‌ലിം ലീഗിന്റെ പോലും നിലപാട അതേസമയം ഇടിച്ചുനിരത്തൽ  കഴിഞ്ഞിട്ടും  ആളുകളെ മാറ്റി താമസിപ്പിക്കാൻ പോലും സർക്കാരിന് ആയിട്ടില്ല.

ENGLISH SUMMARY:

Bangalore eviction in Fakir Colony has left hundreds homeless in the cold. The demolition, criticized by Kerala's Chief Minister, has sparked political controversy and calls for rehabilitation.