അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ച് പ്ലൈവറ്റ് സ്കൂള്‍ ബസ്. ഹൈദരാബാദിലാണ് അച്ഛനെ ഇടിച്ചിട്ട ശേഷം കുട്ടിയെ വലിച്ചിഴച്ച് ബസ് മുന്നോട്ട് പോയത്. പേട്ട് ബഷീരാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊംപള്ളിയിലുള്ള ജയഭേരി കോളനിയിലെ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയ്ക്കാണ് അച്ഛനും മകനും അപകടത്തില്‍ പെട്ടത്.
എതിര്‍വശത്തുനിന്നും വളവ് തിരിഞ്ഞ് വരികയായിരുന്നു സാധു വാസ്വാനി ഇന്റർനാഷണൽ സ്കൂളിലെ ബസ്. ബസ് ഇടിച്ചയുടന്‍ തന്നെ അച്ഛന്‍ വണ്ടിയില്‍ നിന്നും തെറിച്ചുവീണു. സ്കൂട്ടര്‍ ബസിന്‍റെ മുന്‍വശത്ത് ടയറില്‍ കുരുങ്ങി. ഈ സമയത്ത് മറിഞ്ഞുവീണ സ്കൂട്ടറിന് പിന്നില്‍ തന്നെയായിരുന്നു കുട്ടി. കുട്ടിയുമായി ബസ് ഏതാനും മീറ്ററുകള്‍ നിരങ്ങിനീങ്ങി നിന്നു. ചുറ്റുമുള്ളവര്‍ ഉടനെ തന്നെ ഓടിക്കൂടി കുട്ടിയെ രക്ഷപ്പെടുത്തി. എങ്കിലും അച്ഛനും മകനും അദ്ഭുതകരമായി വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിൽ പേട്ട് ബഷീരാബാദ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.