hyderabad-death

Image: X, @barkhatrehan16

TOPICS COVERED

  • ഹൈദരാബാദില്‍ അമ്മയും മക്കളും ജീവനൊടുക്കി
  • ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചിട്ടു
  • മക്കളെ തനിച്ചാക്കാനാവില്ലെന്ന് അമ്മ

ഹൈദരാബാദില്‍ അമ്മയും മക്കളും ട്രെയിനിനു മുന്‍പില്‍ ചാടി ജീവനൊടുക്കി. ചെര്‍ളാപ്പള്ളിയ്ക്കും ഗഡ്കേസറിനും ഇടയിലാണ് സംഭവം. ഗുഡ്സ് ട്രെയിന്‍ ഇടിച്ചാണ് മൂവരും മരിച്ചത്. പിനിന്തി വിജയ ശാന്തി റെഡ്ഡി(38), മകള്‍ ചേതന റെഡ്ഡി(18), വിശാല്‍ റെഡ്ഡി(17) എന്നിവരാണ് മരിച്ചത്.

 

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ വിജയ മെഡ്ചാല്‍–മല്‍കാജ്ഗിരി സ്വദേശിയാണ്. വെള്ളിയാഴ്ച്ച വൈകിട്ട് ആറുമണിയോടെ വീട്ടില്‍ നിന്നുമിറങ്ങിയ വിജയ നേരെ സ്കൂള്‍ ഹോസ്റ്റലിലെത്തി മക്കളെ കൂടെക്കൂട്ടി. തുടര്‍ന്ന് റെയില്‍വെ ട്രാക്കിലൂടെ അമ്മയും മക്കളും നടന്നുപോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 

 

ഗുഡ്സ് ട്രെയിന്‍ ലോക്കോ പൈലറ്റ് മൂന്നുപേരെയും കണ്ടയുടന്‍ നിര്‍ത്താതെ ഹോണ്‍ അടിച്ചെങ്കിലും അമ്മയും മക്കളും ചേര്‍ന്നുനില്‍ക്കുകയായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ കാറില്‍ നിന്നും വിജയ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. തനിക്ക് ജീവിക്കാന്‍ ഇനി കൊതിയില്ലെന്നും ബന്ധുക്കള്‍ മാപ്പ് നല്‍കണമെന്നും വിജയ കുറിപ്പില്‍ പറയുന്നു. 

 

മക്കള്‍ തനിച്ചായിപ്പോകരുതെന്ന് കരുതിയാണ് അവരേയും ഒപ്പം കൂട്ടുന്നതെന്നും വിജയ പറയുന്നു. വിജയയുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. ദുബായിലായിരുന്ന, വിജയയുടെ ഭര്‍ത്താവ് സംഭവമറിഞ്ഞ് ഹൈദരാബാദിലെത്തി പൊലീസിനു മൊഴി നല്‍കി. സാമ്പത്തിക ബുദ്ധിമുട്ടോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ കുടുംബത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും അയല്‍ക്കാരും പറയുന്നു. മൂന്നുപേരുടേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സെക്കന്തരാബാദിലെ ആശുപത്രിയിലെക്ക് മാറ്റിയിരിക്കുകയാണ്.  ഒപ്പം കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണവും ആരംഭിച്ചു. 

ENGLISH SUMMARY:

Hyderabad mother and children suicide tragically occurred near Cherlapally and Gadkesar where a mother and her two children jumped in front of a goods train. Police recovered a suicide note from the car, indicating the mother's decision was driven by a desire not to leave her children alone.