ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തില്‍ നേരിയ ആശ്വാസം. പുകമഞ്ഞും കുറഞ്ഞു. രണ്ടുദിവസം ഡല്‍ഹിയില്‍ താമസിച്ചപ്പോള്‍ രോഗബാധിതനായെന്ന കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം എ.എ.പി. ആയുധമാക്കി. മലിനീകരണം നേരിടാൻ കർശനമായ നടപടികളെടുക്കുമെന്ന് കേന്ദ്ര പരിസ്ഥിതി.
ശരാരശരി വായുനിലവാര സൂചിക നാനൂറില്‍ നിന്ന് 360 ലേക്ക് താഴ്ന്നു. വിമാന, ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് രണ്ടുദിവസം ഡല്‍ഹിയില്‍ താമസിച്ചപ്പോള്‍ ശ്വാസകോശ രോഗമുണ്ടായെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞത്. മലിനീകരണത്തിന്‍റെ 40 ശതമാനം ഫോസില്‍ ഇന്ധനത്തില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു.
അന്തരീക്ഷ മലിനീകരണവും ശ്വാസകോശ രോഗവും തമ്മില്‍ ബന്ധമില്ലെന്ന സര്‍ക്കാര്‍ നിലപാട് കേന്ദ്രമന്ത്രി തന്നെ തള്ളിയെന്ന് എ.എ.പി വിമര്‍ശിച്ചു. അതേസമയം മലിനീകരണം നേരിടാന്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. അതിശൈത്യത്തിലേക്ക് കടക്കുന്ന ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.