AI Generated Image
ഉത്തർപ്രദേശിൽ 13 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ രണ്ട് യുവാക്കൾ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുടുംബത്തോട് പ്രതികള്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. ശനിയാഴ്ച ഗരോത ഏരിയയിൽ വെച്ച് നടന്ന വെടിവെയ്പ്പിന് ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വെടിവയ്പ്പിൽ പ്രതികളില്‍ ഒരാൾക്ക് വെടിയേറ്റതിനെ തുടർന്ന് ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഗരോത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും, വിഡിയോ ചിത്രീകരിക്കുകയും ഇരയുടെ കുടുംബത്തിൽ നിന്ന് 5 ലക്ഷം രൂപ കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
പ്രതികളെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം ഇവരെ കണ്ടെത്തുകയും വളയുകയും ചെയ്തു. ഈ സമയം പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു, തുടർന്ന് പൊലീസ് പ്രത്യാക്രമണം നടത്തുകയായിരുന്നു. രാംനഗർ ഗരൗത സ്വദേശികളായ വൈഭവ് പട്‌സാരിയ, വിശാൽ പട്‌സാരിയ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അനധികൃതമായി കൈവശം വെച്ചിരുന്ന തോക്കുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.