സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. മൂന്നാം വർഷം എൻജിനീയറിങ് വിദ്യാർത്ഥി തൃശൂര്‍ സ്വദേശി അദ്വൈത് നായര്‍ ആണ് മരിച്ചത്. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു. അറ്റന്‍റന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രഥാമിക വിവരം. സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്.
അദ്വൈത് നിലത്ത് വീണതിനു ശേഷം ആംബലുന്‍സ് എത്താന്‍ വൈകിയെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. അര മണിക്കൂറോളം വൈകിയാണ് അധികൃതർ ആംബുലന്‍സ് വിളിച്ചതെന്നാണ് വിദ്യാർത്ഥികൾ പ്രധാനമായിട്ടും ആക്ഷേപം ഉന്നയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അധികൃതർ തയ്യാറായില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് പിന്നീട് ആംബുലൻസ് എത്തിയത്. വിദ്യാർത്ഥിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടർ എത്താന്‍ വൈകിയെന്നും ആരോപണമുണ്ട്.
ഇന്ന് പുലർച്ചെ 1.30 നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. അദ്വൈതിന്‍റെ മാതാപിതാക്കള്‍ സൂറത്തിലെത്തിയിട്ടുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ഇപ്പോഴും സൂറത്ത് ഐഐടിയിൽ പ്രതിഷേഘം തുടർന്നുകൊണ്ടിരിക്കുകയാണ്. വലിയ പൊലീസ് സേനയും നിലവില്‍ സ്ഥലത്തുണ്ട്.