സ്വയം വെടിവച്ച് ജീവനൊടുക്കി വിരമിച്ച ഡിവൈഎസ്പി. കർണാടകയിലെ ദാവൻഗരെയിലുള്ള വസതിയിൽ വച്ചാണ് 75കാരനായ എച്ച്.വൈ.തുരൈ ജീവനൊടുക്കിയത്. താഴത്തെ നിലയില്‍ മകനിരിക്കുമ്പോഴാണ് ലൈസൻസുള്ള തോക്കുപയോഗിച്ച് തുരൈ സ്വയം വെടിവച്ചത്.
അടുത്തിടെയായി വിഷാദരോഗത്തോടും ആരോഗ്യപ്രശ്നങ്ങളോടും പോരാടുകയായിരുന്നു തുൈര എന്ന് അടുത്ത സുഹൃത്തുക്കളും പൊലീസും പറയുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിന്‍റെ ഭാര്യ ഒരു അപകടത്തിൽ മരിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ മാനസികാവസ്ഥ കൂടുതൽ മോശമായിരുന്നു. കെ.ടി.ജെ. നഗർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.