എഐ ചിത്രം (പ്രതീകാത്മകം)
ഹോം ഗാർഡായി ജോലി ചെയ്യുന്ന യുവതിയെ ജ്യൂസിൽ മദ്യം കലർത്തി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേരെ പൊലീസ് പിടികൂടി. കർണാടകയിലെ കുസ്‌താഗിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം . ഇന്നലെ വൈകിട്ട് 5 മണിക്കും 5.45നും ഇടയില്‍ ഇവർ പലവട്ടം തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് സ്‌ത്രീയുടെ പരാതി.
ഗുരുതരാവസ്ഥയിലായ 39കാരിയെ കൊപ്പൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുന്‍പ് കടംവാങ്ങിയ 5000 രൂപ തിരികെ നൽകാമെന്ന് പറഞ്ഞ് പരിചയക്കാരനായ ലക്ഷ്‌മണാണ് യുവതിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി കൂട്ടുകാര്‍ക്ക് കാഴ്ച്ച വെച്ചത്. ലക്ഷ്‌മണിന്‍റെ താമസസ്ഥലത്തെത്തിയപ്പോൾ അവിടെ അയാളുടെ മൂന്ന് കൂട്ടുകാരുമുണ്ടായിരുന്നു. അപ്പോഴും യുവതിക്ക് സംശയമൊന്നും തോന്നിയിരുന്നില്ല.
ലക്ഷ്മണും മൂന്ന് സുഹൃത്തുക്കളും ആദ്യം തന്നോട് മര്യാദയോടെയാണ് പെരുമാറിയതെന്ന് യുവതി പറയുന്നു. 'പിന്നീട് ഇവര്‍ ജ്യൂസില്‍ മദ്യം കലര്‍ത്തി എനിക്ക് നൽകി, അത് കുടിച്ചതോടെ ഞാന്‍ നില്‍ക്കാനാവാത്ത അവസ്ഥയിലായി. അപ്പോഴേക്കും മദ്ദുരു പരിധിയിലുള്ള ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിലേക്ക് അവരെന്നെ ബൈക്കില്‍ പിടിച്ചുകയറ്റി കൊണ്ടുപോയി, എതിര്‍ക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു ആ സമയത്ത്. വൈകുന്നേരം 5 നും 5.45 നും ഇടയിൽ പലതവണ എന്നെ അവര്‍ മാറിമാറി ബലാത്സംഗം ചെയ്തു'. പരാതിയിൽ യുവതി പറയുന്നു.
ഭർത്താവിനോട് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സ്‌ത്രീ വീട് വിട്ടിറങ്ങിയത്. സ്‌ത്രീയും ലക്ഷ്‌മണും തമ്മിൽ ആറ് മാസത്തെ പരിചയമാണുള്ളത്. സ്‌ത്രീയുടെ പരാതിയിൽ യലബുർഗ പൊലീസ് കേസെടുത്തു