**EDS: SCREENGRAB VIA PTI VIDEOS** Puducherry: An aerial view of waves crashing at the shore as cyclone Ditwah approaches, in Puducherry, Saturday, Nov. 29, 2025. (PTI Photo) (PTI11_29_2025_000429B)
ഡിറ്റ് വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് എത്തില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്നാടിന്റെ തെക്കൻ തീരത്ത് നിന്ന് 25 കിലോമീറ്റർ അകലെ വച്ചു ചുഴലിക്കാറ്റിനു ശക്തി ക്ഷയിച്ചു ന്യൂനമർദമായി മാറി ദുർബലമാകും. അതേസമയം കാറ്റിന്റെ ശക്തികൂടിയ മധ്യഭാഗം കടലിൽ തന്നെ തുടരുകയും ചെയ്യും. ഇതോടെ തമിഴ് നാടിന്റെ തെക്കൻ മേഖലയിലും പുതുചേരിയിലും പ്രതീക്ഷിച്ചതിലും കൂടുതൽ മഴ ലഭിക്കും.
ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ,വില്ലുപുരം, കടലൂർ ജില്ലകളിൽ മണിക്കൂറിൽ എൺപത് കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശുമെന്നും ചെന്നൈയിലെ മേഖല കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ മരണം 120 കടന്നു. ഇരുപത് ജില്ലകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനം തുടരുന്നുണ്ടെങ്കിലും പലയിടങ്ങളിലും സേനകൾക്ക് എത്തിച്ചേരാൻ സാധിയ്ക്കുന്നില്ല. ഇന്ത്യൻ നാവിക സേനയും രക്ഷാപ്രവർത്തനത്തിയിട്ടുണ്ട്.