ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേയ്ക്ക് അടുക്കുന്നു. കടലോര ജില്ലകളിൽ ജാഗ്രത പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള 54 വിമാന സർവീസുകൾ റദ്ദാക്കി. കേന്ദ്രസേനകൾ ഉൾപ്പെടെ സേവനത്തിന് സജ്ജമാണ്. നാളെ പുലർച്ചെ ഡിറ്റ് വാ തീരം തൊടും. ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ മരണം 123 ആയി. 51 പേരെ കാണാതായി.  രക്ഷാപ്രവർത്തനം തുടരുന്നുണ്ടെങ്കിലും പലയിടങ്ങളിലും സേനകൾക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല. ഇന്ത്യൻ നാവിക സേനയും രക്ഷാപ്രവർത്തനെത്തിയിട്ടുണ്ട്. കൊളംബോ വിമാനത്താവളത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഹെല്‍പ് ഡെസ്ക് തുറന്നു.

ENGLISH SUMMARY:

Cyclone Ditwah is approaching the Tamil Nadu coast, prompting red alerts in several districts. The cyclone has caused significant damage in Sri Lanka, with rescue operations underway.