പ്രശസ്ത അസമീസ് ഗായകൻ സുബീന്‍ ഗാര്‍ഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അഞ്ചു പ്രതികള്‍ പിടിയിലായെന്നും ഹിമന്ത ബിശ്വ ശര്‍മ. അസം നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിലാണ് മുഖമന്ത്രിയുടെ പരാമര്‍ശം. സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യവും മുഖ്യന്ത്രി തള്ളി.  

 സുബീൻ ഗാർഗിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ അസം സർക്കാർ നിയോഗിച്ചിരുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിംഗപ്പൂരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പാടാനെത്തിയ സുബീൻ സ്കൂബ ഡൈവിങ്ങിനിടെയാണ് അപകടത്തിൽപ്പെട്ടത്. അസമിന്റെ സാംസ്കാരിക ബിംബമായ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് നൂറുകണക്കിന് പരാതികളാണ് ഉയർന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന സുബീന്റെ സുരക്ഷ ഉറപ്പാക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ലെന്നാണ് പൊലീസിനു നൽകിയ പരാതികളിലെ ആരോപണം. മരണം ഒളിപ്പിക്കാനും ശ്രമം നടന്നതായും പരാതിയിലുണ്ട്.

ENGLISH SUMMARY: