അംബാനി കുടുംബം ഗുജറാത്തിലെ ഗിറിൽ ശിവക്ഷേത്രം ഉദ്ഘാടനം ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി, മക്കളായ ആകാശ്, ഇഷ, അനന്ദ് തുടങ്ങിയവരും ഇവരുടെ കുടുംബാംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെന്‍ഡുല്‍ക്കര്‍, എം.എസ്.ധോണി തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.