അശ്ലീല വിഡിയോ പുറത്തുവന്നതിന് ശേഷവും നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചുകയറി ബിജെപി സ്ഥാനാർഥി. സീതാമർഹി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ സുനിൽ കുമാർ പിന്റുവിന്റെ അശ്ലീല വിഡിയോകളാണ് പോളിങിന് ദിവസങ്ങൾക്ക് പുറത്തായത്. എങ്കിലും ജനവിധിയിൽ സുനിൽ കുമാർ തന്നെ ജയിച്ചു. 5562 വോട്ടിനായിരുന്നു സുനിൽ കുമാറിന്റെ വിജയം.
പോളിങിന് ദിവസങ്ങൾക്ക് മുൻപ് സുനിൽ കുമാർ പിന്റുവിന്റേതായി രണ്ട് വിഡിയോകളാണ് പുറത്തായത്. ഒരു വിഡിയോയിൽ സ്ത്രീയുമായി മോശം സാഹചര്യത്തിലുള്ള ദൃശ്യമാണുള്ളത്. മറ്റൊന്നിൽ നഗ്നയായ സ്ത്രീയുമായി വിഡിയോകോളിൽ അശ്ലീല രീതിയിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങൾ. പോളിങിന് തൊട്ടുമുൻപ് വിഡിയോ മണ്ഡലത്തിൽ പ്രചരിച്ചതോടെ വലിയ പ്രതിസന്ധിയാണ് സ്ഥാനാർഥിക്കുണ്ടായത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സ്ഥാനാർഥിയുടെ പ്രതിച്ഛായ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് വിഡിയോ എന്നാണ് ബിജെപി പ്രതികരിച്ചിരുന്നത്. വിഡിയോ മോർഫ് ചെയ്തതാണെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
ഇതേ വിഡിയോ രണ്ടു വർഷം മുൻപും പ്രചരിച്ചിരുന്നതായി സുനിൽ കുമാർ പറഞ്ഞു. അന്ന് അദ്ദേഹം എംപിയായിരുന്നു. സീറ്റ് ലഭിക്കുന്നത് തടയാനായിട്ടായിരുന്നു അന്ന് ക്ലിപ്പ് പ്രചരിപ്പിച്ചതെന്നും സുനിൽ കുമാർ പറഞ്ഞു. സീതാമർഷി മണ്ഡലത്തിൽ സ്ഥാനാർഥിത്വം പ്രചരിപ്പിച്ച ശേഷം പ്രതിപക്ഷം പഴയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
1,04226 വോട്ടാണ് മണ്ഡലത്തിൽ സുനിൽ കുമാർ പിൻറു നേടിയത്. സുനിൽ കുമാർ എന്ന പേരിലുള്ള ആർജെഡി സ്ഥാനാർഥിക്ക് 98,664 വോട്ടാണ് ലഭിച്ചത്.