വോട്ട് ചോരിയില്‍ ആദ്യ അറസ്റ്റ്. കര്‍ണാടകയിലെ വോട്ടുചോരി വിഷയത്തില്‍ ബംഗാള്‍ സ്വദേശി ബാപി അദ്യയെ എസ്ഐടി അറസ്റ്റ് ചെയ്തു. അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റിയ കേസിലാണ് അറസ്റ്റ്. ഒ.ടി.പി BJP നേതാവിന്റെ ഡേറ്റ സെന്ററിലെത്തിച്ചുനല്‍കിയെന്നും ഇതിനായി പ്രത്യേക വെബ്സൈറ്റ് ഉപയോഗിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഡേറ്റാ സെന്ററും ഇയാളുമായി നടത്തിയ പണമിടപാടിന്റെ രേഖകളും കണ്ടെടുത്തു. BJP നേതാവ് സുഭാഷ് ഗുട്ടേദാറാണ് വോട്ടുവെട്ടലിന് കരാര്‍ നല്‍കിയത്.