വന്ദേഭാരതിനും, ബെംഗളൂരു മലയാളികളുടെ യാത്രക്ലേശത്തിനു പരിഹാരം കാണാന്‍ കഴിയുന്നില്ല. ബെംഗളൂരുവില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതു വൈകീട്ട് പുറപ്പെട്ട് രാവിലെ കേരളത്തിലെത്തുന്ന രീതിയിലായതിനാല്‍ ബസ് തന്നെ ആശ്രയം. അടിസ്ഥാന നിരക്ക് വന്ദേഭരതിലെ എക്സിക്യൂട്ടീവ് ചെയറിലെ നിരക്കിനേക്കാള്‍ ആയിരം രൂപ അധികമേയുള്ളു എന്നതില്‍ മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നവര്‍ വിമാനങ്ങളെ ആശ്രയിച്ചേക്കും.
ജോലി കഴിഞ്ഞു വൈകീട്ട് യാത്ര തുടങ്ങിയാല്‍ സൂര്യനുദിക്കുന്നതോടൊപ്പം വീട്ടിലെത്തണമെന്നതാണു മിക്കവരുടെയും ആഗ്രഹം. പകല്‍ ട്രെയിനായ വന്ദേഭാരതില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് ബെംഗളൂരുവില്‍ നിന്നു പുറപ്പെട്ടാല്‍ 1.50നാണ് എറണാകുളത്തെത്തുക. വാരാന്ത്യ അവധിക്കു പോകുന്നവര്‍ക്ക് ഒരു ദിവസത്തെ ശമ്പളം നഷ്ടമാകും. ഞയാറാഴ്ച മടങ്ങുന്നവര്‍ക്ക് വിലപെട്ട ഒരവധിയും ട്രെയിനില്‍ കഴിച്ചുകൂട്ടേണ്ടിവരും.
635 കിലോമീറ്റര്‍ ദുരം ഇരുന്നുള്ള യാത്ര പ്രായമേറിയവര്‍ക്ക് ബുദ്ധിമുട്ടാകും. പുലര്‍ച്ചെ 5 മണിക്കു പുറപ്പെടുമെന്നതിനാല്‍ അതിരാവിലെ സ്റ്റേഷനിലെത്തണമെന്നതും പലര്‍ക്കും കുരുക്കാവും. വന്ദേഭാരത് പുറപ്പെട്ട് ഒരുമണിക്കൂറിനു ശേഷം പുറപ്പെടുന്ന ഇന്റര്‍സിറ്റിക്ക് വെറും അറുന്നൂറു രൂപയാണ് നിരക്ക്. വന്ദേഭാരതിനാവട്ടെ ആയിരത്തി അറുന്നൂറിലധികം രൂപ നല്‍കണം. സമയ വ്യത്യാസമാവട്ടെ രണ്ടര മണിക്കൂര്‍ മാത്രവും