banglore-photo-issue

TOPICS COVERED

കോളേജ് വിദ്യാര്‍ഥിനികളുടെ മോശം ചിത്രങ്ങള്‍ എടുത്ത് പ്രചരിപ്പിച്ച യുവാവിനെ പിടികൂടി നാട്ടുകാര്‍. ബംഗളൂരുവിലെ സുട്ട ഗള്ളിയിലെ ജ്യൂസ് കടയില്‍ എത്തുന്ന വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളാണ് ഇയാള്‍ ചിത്രീകരിച്ചത്. ജ്യൂസ് കടയില്‍ ജോലി ചെയ്യുന്ന യുവാവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 

ചിത്രങ്ങള്‍ ഇയാള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നാലായിരത്തോളം ചിത്രങ്ങളാണ് ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയത്. 

പരാതി നല്‍കിയെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്. യുവാവിന്‍റെ ഫോണില്‍ നിന്ന് ഇയാളെടുത്ത മോശം ചിത്രങ്ങള്‍ക്കൊപ്പം മറ്റ് അശ്ലീല ചിത്രങ്ങളും കാണാം.