ആടുകളെ മേയ്ക്കുകയായിരുന്ന 43–കാരിയെ യുവാവ് പീഡിപ്പിച്ചു. ഝാർഖണ്ഡിലെ പലമു ജില്ലയിലാണ് ക്രൂരമായ ബലാത്സംഗം നടന്നത്. കേസിൽ 25 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വയലിൽ ആടുകളെ മേയ്ക്കുകയായിരുന്ന സ്ത്രീയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
‘പ്രതി സ്ത്രീയെ രണ്ട് തവണ ബലാത്സംഗം ചെയ്തതായിട്ടാണ് ആരോപണം. ആദ്യം വയലിൽ വെച്ചും, പിന്നീട് അവരെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.’ ഹുസൈനാബാദ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് സോനു കുമാർ ചൗധരി പറഞ്ഞു.
പ്രതിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി, ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതിജീവിതയുടെ മെഡിക്കൽ റിപ്പോർട്ടുകള്‍ക്കായി പൊലിസ് കാത്തിരിക്കുകയാണ്. ഇത് വന്നാല്‍ പ്രതിക്കെതിരെ ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.