സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു. 10, 12 ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 17 മുതല്‍ നടക്കും. പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് പത്തിന് അവസാനിക്കും. പ്ലസ് ടു പരീക്ഷ ഏപ്രില്‍ ഒന്‍പതിന് അവസാനിക്കും. രാവിലെ 10 മണി മുതലാണ് പരീക്ഷകൾ. വിദ്യാർഥികൾക്കും സ്കൂളുകൾക്കും മികച്ച മുന്നൊരുക്കം നടത്തുന്നതിനായാണ് 110 ദിവസം മുമ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചതെന്ന് സിബിഎസ്ഇ അറിയിച്ചു.
പത്താം ക്ലാസ് പരീഷ മാത്തമാറ്റിക്‌സ് സ്റ്റാൻഡേർഡ്, ബേസിക് പരീക്ഷകളോടെയാണ് ആരംഭിക്കുക. പന്ത്രണ്ടാം ക്ലാസ് പരീക്ഷ, ബയോടെക്നോളജി, എന്റർപ്രണർഷിപ്പ്, ഷോർട്ട്ഹാൻഡ് വിഷയങ്ങളോടെ ആരംഭിച്ച്, സംസ്കൃതം, ഡാറ്റാ സയൻസ്, മൾട്ടിമീഡിയ വിഷയങ്ങളോടെ അവസാനിക്കും. 2026-ൽ ഇന്ത്യയിൽ നിന്നും വിദേശത്തിനുമായി 10, 12 ക്ലാസുകളിലെ 45 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കുന്നത്